Short Vartha - Malayalam News

വയനാട് ദുരിതാശ്വാസ കണക്ക് വിവാദം; മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പെട്ടെന്ന് കേള്‍ക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങള്‍ കണക്കുകള്‍ അവതരിപ്പിച്ചത്. വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. അനര്‍ഹമായ സഹായം നേടിയെടുക്കാന്‍ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ഒരു വിഭാഗം ജനം വിശ്വസിച്ചതാണ് ഇതിന്റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സര്‍ക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണെന്നും ഇത്തരം വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജണ്ട സമൂഹത്തിന് ആപത്താണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.