Short Vartha - Malayalam News

വയനാട് ദുരന്തം: ആദ്യ ഘട്ട പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ട തുകയിൽ തീരുമാനമെടുക്കാതെ കേന്ദ്രം

മുണ്ടക്കൈ, ചൂരൽമല ദുരന്ത മേഖലയിലെ പുനരധിവാസത്തിനായി വിശദമായ മെമ്മോറാണ്ടം നൽകിയതിന് ശേഷവും പണം അനുവദിക്കാതെ കേന്ദ്രം. ആദ്യഘട്ട പുനരധിവാസത്തിനായി 1202 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ ഈ തുക അനുവദിക്കുന്ന കാര്യത്തിൽ പോലും കേന്ദ്രസർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രധാനമന്ത്രി വായനാട്ടിലെത്തി എല്ലാ സഹായവും വാഗ്‌ദാനം ചെയ്തിരുന്നു. ഇതുകൂടാതെ വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിക്ക് പിന്നാലെ വയനാട് സന്ദർശിച്ച് മടങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്‍റെ ശുപാര്‍ശയിലും തുടര്‍ നടപടികൾ ഒന്നുമായിട്ടില്ല.