Short Vartha - Malayalam News

വയനാട് ദുരന്തം; വായ്പ എഴുതിത്തള്ളാന്‍ സാവകാശം തേടി കേന്ദ്രം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, ദേശീയ ദുരന്തനിവാരണ നിയമപ്രകാരം വായ്പ്പകള്‍ എഴുതിത്തള്ളുന്നതിലടക്കം തീരുമാനമെടുക്കുന്നതിനായി കേന്ദ്രം സാവകാശം തേടി. ആറാഴ്ച്ചയ്ക്കുള്ളില്‍ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ദുരന്ത നിവാരണ പദ്ധതികള്‍ സംബന്ധിച്ച് ദേശീയ - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികള്‍ , ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവ മറുപടി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.