Short Vartha - Malayalam News

വയനാട് ഉരുള്‍പ്പൊട്ടല്‍: മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സർക്കാർ

മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ മേപ്പാടി പഞ്ചായത്തിന് ചെലവ് വന്ന അഞ്ചര ലക്ഷത്തോളം രൂപ ആവശ്യപ്പെട്ട് കത്ത് നല്‍കിയപ്പോഴാണ് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാൻ ദുരന്ത നിവാരണ അതോറിറ്റി മറുപടി നല്‍കിയത്. ആദ്യഘട്ടത്തില്‍ അടിയന്തര ചെലവുകള്‍ക്കാവശ്യമായ തുക തല്‍ക്കാലം കൈയ്യില്‍ നിന്ന് എടുക്കൂ പിന്നീട് തുക ലഭ്യമാക്കാമെന്നാണ് പഞ്ചായത്തിനോട് പറഞ്ഞിരുന്നത്.