Short Vartha - Malayalam News

വയനാട് ദുരന്തം: ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്രം പണം നല്‍കില്ലെന്ന് വി. ഡി. സതീശന്‍

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കില്ലെന്നും അങ്ങനെ ഒരു കാലത്തും സംസ്ഥാനത്തിന് പണം ലഭിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് പണം കിട്ടിയിട്ടുമില്ല. കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം കള്ളക്കളികള്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജാണെന്നും വി. ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.