Short Vartha - Malayalam News

വയനാട് ദുരന്തബാധിതര്‍ക്കായി 10 കോടി രൂപ കൈമാറി KSEB

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി KSEB ജീവനക്കാരില്‍ നിന്ന് സമാഹരിക്കുന്ന തുകയുടെ ആദ്യ ഗഡുവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 10 കോടി രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും KSEB ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകറും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി. ജീവനക്കാരുടെ അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നല്‍കാനാണ് തീരുമാനിച്ചത്.