Short Vartha - Malayalam News

വയനാട്ടില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതായി അമിക്വസ് ക്യൂറി റിപ്പോര്‍ട്ട്

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നും അത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നും റിപ്പോര്‍ട്ട്. ദുരന്തവുമായി ബന്ധപ്പെട്ട് അമിക്വസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വയനാട്ടില്‍ അഞ്ച് വര്‍ഷത്തേക്ക് കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് 2019 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാനില്‍ പറഞ്ഞിരുന്നുവെന്നും വയനാട്ടിലെ 29 വില്ലേജുകള്‍ പ്രശ്ന ബാധിത പ്രദേശമാണെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സംവിധാനം ഇല്ലാത്തതാണ് ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.