Short Vartha - Malayalam News

വയനാട് ദുരന്തം; കേന്ദ്രസഹായം വൈകാന്‍ കാരണം BJP നേതാക്കളുടെ കുത്തിതിരുപ്പെന്ന് മുഹമ്മദ് റിയാസ്

കേന്ദ്രസഹായം വൈകാന്‍ കാരണം കേരളത്തിലെ BJP നേതാക്കളുടെ കുത്തിതിരുപ്പാണെന്നും മറ്റിടങ്ങളില്‍ ദുരന്തം ഉണ്ടായപ്പോള്‍ സ്വീകരിച്ച അതേ മാനദണ്ഡങ്ങളാണ് കേരളവും പാലിച്ചതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കൂടാതെ ഇടത് സര്‍ക്കാരിനോടുള്ള അന്ധമായ വിരോധമുള്ള ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായത്തെ പ്രധാനമന്ത്രി പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. കേരളത്തിന് കിട്ടേണ്ടത് ഔദാര്യമല്ല അവകാശമാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.