Short Vartha - Malayalam News

പി. ശശിക്കെതിരായ പി.വി. അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി

പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങളും അദ്ദേഹത്തിന്റെ പക്കലില്ല. ആരു പറഞ്ഞാലും അതെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അദ്ദേഹത്തിന് നിയമപ്രകാരമുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കാന്‍ പറ്റൂ. നിയമപ്രകാരം സ്വീകരിക്കാന്‍ കഴിയാത്ത എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ സ്വാഭാവികമായി ചെയ്തിട്ടുണ്ടാകില്ല. ചെയ്യാത്തതിനുള്ള വിരോധം വെച്ച് വിളിച്ച് പറഞ്ഞാല്‍ അതിന്റെ പേരില്‍ ആരെയും മാറ്റില്ലെന്നും ഇക്കാര്യത്തില്‍ ഒരു പരിശോധനയും ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.