Short Vartha - Malayalam News

മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടു; പോരാട്ടം തുടരുമെന്ന് പി.വി. അൻവർ MLA

മുഖ്യമന്ത്രിയുടെ വിമർശനത്തിന് പിന്നാലെ പ്രതികരണവുമായി പി.വി. അൻവർ MLA. മുഖ്യമന്ത്രിയെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നിലപാട് പുനഃപരിശോധിക്കണമെന്നും പറഞ്ഞ പി.വി. അൻവർ പോലീസ് സേനയിലെ പുഴുക്കുഞ്ഞുങ്ങൾക്ക് എതിരായ പോരാട്ടം തുടരുമെന്നും പറഞ്ഞു. താൻ ആരോപണ ഉന്നയിച്ചത് പോലീസിലെ വളരെ കുറച്ച് ഉദ്യോഗസ്ഥർക്കെതിരെ ആണെന്നും ഭൂരിഭാഗം ഉദ്യോഗസ്ഥരും നല്ലവരാണെന്നും രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എസ്പി ആയിരുന്ന സുജിത്ത് ദാസിന്റെ ഫോൺകോൾ റെക്കോർഡ് പുറത്തുവിട്ടത് സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യം താൻ അംഗീകരിക്കുന്നു. എന്നാൽ ജനനന്മ ലക്ഷ്യമിട്ടായിരുന്നു തൻ്റെ പ്രവർത്തിയെന്ന് പി.വി. അൻവർ വിശദീകരിച്ചു.