Short Vartha - Malayalam News

ADGP എം.ആര്‍. അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍

സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നു. ഇതിന് കിട്ടിയ കൈക്കൂലി പണം ഉപയോഗിച്ച് ADGP ഫ്‌ലാറ്റ് വാങ്ങി. കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍ അജിത് കുമാറിനുണ്ടെന്നും പി.വി. അന്‍വര്‍ പറഞ്ഞു. ADGP 2016 ഫെബ്രുവരി 19ന് കവടിയാറില്‍ ഫ്‌ലാറ്റ് വാങ്ങിയെന്നും അതേ മാസം തന്നെ ഫ്‌ലാറ്റ് വിറ്റെന്നും പി.വി. അന്‍വര്‍ പറയുന്നു. 33 ലക്ഷത്തിന് വാങ്ങിയ ഫ്‌ലാറ്റ് പത്ത് ദിവസത്തിന് ശേഷം 65 ലക്ഷത്തിന് വിറ്റു. ഡോക്യുമെന്റ് പ്രകാരം 407,000 രൂപയുടെ അഴിമതി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ മാത്രം നടത്തിയിട്ടുണ്ട്. ഇത് വിജിലന്‍സ് അന്വേഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉടന്‍ പരാതി നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.