Short Vartha - Malayalam News

ADGPക്കും പി.ശശിക്കുമെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും ADGP അജിത് കുമാറിനുമെതിരെ വിജിലിന്‍സ് കോടതിയില്‍ ഹര്‍ജി. ഇരുവരുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര നാഗരാജനാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ ഒക്ടോബര്‍ ഒന്നിന് വിശദീകരണം നല്‍കണമെന്ന് വിജിലന്‍സ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. പി.വി അന്‍വര്‍ MLA ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.