Short Vartha - Malayalam News

അവധി അപേക്ഷ പിന്‍വലിച്ച് ADGP എം.ആര്‍. അജിത് കുമാര്‍

ADGP- RSS കൂടിക്കാഴ്ച്ചാ വിവാദത്തിനിടെ നല്‍കിയ അവധി അപേക്ഷ ADGP എം.ആര്‍. അജിത് കുമാര്‍ പിന്‍വലിച്ചു. അവധി വേണ്ടെന്ന് അജിത് കുമാര്‍ സര്‍ക്കാരിനു കത്ത് നല്‍കി. ശനിയാഴ്ച്ച മുതല്‍ നാല് ദിവസത്തേക്കായിരുന്നു അജിത് കുമാര്‍ അവധി അപേക്ഷ നല്‍കിയിരുന്നത്. വ്യക്തിപരമായ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍കൂര്‍ അവധി അപേക്ഷ നല്‍കിയിരുന്നത്. അവധി കഴിഞ്ഞാല്‍ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് അവധി അപേക്ഷ പിന്‍വലിച്ചിരിക്കുന്നത്.