Short Vartha - Malayalam News

പൊളിറ്റിക്കല്‍ സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പി.വി. അന്‍വര്‍ MLA

RSS നേതാക്കളുമായി ADGP കൂടികാഴ്ച്ച നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന് പി.വി. അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടി ഉത്തരവാദിത്വത്തോടെ ഏല്‍പ്പിച്ച ജോലി പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ചെയ്തില്ല. മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. മുഖ്യമന്ത്രി വിശ്വസിച്ചവരാണ് അദ്ദേഹത്തെ ചതിച്ചതെന്നും പി.വി. അന്‍വര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ അനുകൂലിച്ച് രംഗത്ത് വന്ന സദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീ വെച്ചു. കേസ് അന്വേഷിച്ച അന്നത്തെ ഡിവൈഎസ്പി BJPയുടെ ബൂത്ത് ഏജന്റ് ആയിരുന്നെന്നും കേസ് അട്ടിമറിച്ചെന്നും അന്‍വര്‍ ആരോപിച്ചു.