Short Vartha - Malayalam News

ADGP- RSS കൂടിക്കാഴ്ച്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ADGP അജിത് കുമാര്‍ RSS നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. DGPക്കാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ADGPക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. ADGP- RSS കൂടിക്കാഴ്ച്ച രാഷ്ടീയ തലത്തില്‍ വന്‍ വിവാദമായ സാഹചര്യത്തിലാണ് നടപടി.