Short Vartha - Malayalam News

ADGP- RSS കൂടിക്കാഴ്ച്ച; സ്പീക്കറെ തള്ളി ഡെപ്യൂട്ടി സ്പീക്കര്‍

ADGP എം.ആര്‍. അജിത്കുമാര്‍ RSS നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്ന സ്പീക്കര്‍ ഷംസീറിന്റെ പ്രതികരണത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സ്പീക്കറുടെ നിലപാട് ഗുരുതരമായ തെറ്റാണെന്നും സ്പീക്കര്‍ സ്ഥാനത്തിരുന്ന് ഷംസീര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നെന്നും ഗോപകുമാര്‍ പറഞ്ഞു. സ്പീക്കറുടെ നിലപാട് ഇടതുമുന്നണി നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അജിത്കുമാറിനെ സര്‍ക്കാര്‍ അടിയന്തരമായി മാറ്റുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.