Short Vartha - Malayalam News

ADGP എം. ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ല; അന്വേഷണം കഴിയട്ടെയെന്ന് മുഖ്യമന്ത്രി

LDF യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ADGP എം. ആര്‍. അജിത് കുമാര്‍ RSS നേതാവിനെ കണ്ടത് കൂടി അന്വേഷിക്കാമെന്നും അതിന് ശേഷം നടപടി സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനോയ് വിശ്വം, വര്‍ഗീസ് ജോര്‍ജ്, പി. സി. ചാക്കോ എന്നിവര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടെങ്കിലും ADGPയെ മാറ്റാന്‍ നടപടിക്രമം ഉണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.