Short Vartha - Malayalam News

ADGP ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല: സ്പീക്കർ എ.എൻ.ഷംസീർ

ADGP എം.ആർ. അജിത് കുമാർ RSS നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് സ്പീക്കർ എ.എൻ. ഷംസീർ. RSS രാജ്യത്തെ പ്രധാന സംഘടനയാണെന്നും ADGP എം.ആർ. അജിത് കുമാർ RSS നേതാക്കളുമായി വ്യകതിപരമായി കൂടിക്കാഴ്ച നടത്തിയതിൽ തെറ്റില്ലെന്നുമാണ് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞത്. സുഹൃത്ത് കൂട്ടിക്കൊണ്ട് പോയതാണെന്ന് ADGP തന്നെ പറഞ്ഞുവെന്നും അതിൽ അപാകതയൊന്നുമില്ലെന്നും പറഞ്ഞ ഷംസീർ ADGP മന്ത്രിമാരുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തി എന്നത് പി.വി. അൻവർ MLA യുടെ അഭ്യൂഹം മാത്രമാണെന്നും പറഞ്ഞു.