Short Vartha - Malayalam News

തൃശൂർ പൂരം അലങ്കോലമായ സംഭവം; ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ADGP യുടെ അന്വേഷണ റിപ്പോർട്ട്

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും ADGP എം.ആര്‍. അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പൂരം ഏകോപനത്തിൽ അന്നത്തെ കമ്മീഷണർ അങ്കിത് അശോകന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചില വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നത് ചില പ്രശ്നങ്ങൾക്ക് കാരണമായി എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കമ്മീഷണറുടെ പരിചയക്കുറവ് കാരണമാണ് പ്രശ്നങ്ങൾ ഉണ്ടായപ്പോൾ കാരണക്കാരെ അനുനയിപ്പിക്കാൻ കഴിയാതെ വന്നതും പ്രശ്‌നം കൂടുതൽ സങ്കീർണമാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 1300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി ഉടൻ പരിശോധിക്കും.