Short Vartha - Malayalam News

ADGP എം.ആർ. അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു

ADGP എം.ആര്‍. അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവായി. DGP യുടെ ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ്. സസ്പെൻഷനിലുള്ള മുന്‍ പത്തനംതിട്ട SP സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം നടത്തും. അന്വേഷണ സംഘത്തെ നാളെ തീരുമാനിക്കും.