Short Vartha - Malayalam News

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് സസ്‌പെന്‍ഷന്‍

പി.വി അന്‍വര്‍ MLAയുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തിലാണ് എസ്.സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. പി.വി. അന്‍വറുമായുള്ള സംഭാഷണം പോലീസ് സേനയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്നും SP സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം SPയായിരിക്കെ ഔദ്യോഗിക ക്വാര്‍ട്ടേഴ്സിലെ മരം മുറിച്ച് കടത്തി ഫര്‍ണിച്ചര്‍ നിര്‍മിച്ചതുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ്, പി.വി. അന്‍വര്‍ MLAയോട് അഭ്യര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്.