Short Vartha - Malayalam News

പി.വി. അൻവറിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പി.വി. അൻവർ എംഎൽഎ ADGP എം.ആർ. അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചു. കോട്ടയത്ത് പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത്. DGP ദർവേഷ് സാഹിബിനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. അച്ചടക്കത്തിന് നിരക്കാത്ത നടപടികൾ വെച്ചുപൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.