Short Vartha - Malayalam News

ADGP അജിത് കുമാറിനെതിരെ CPI വയനാട് നേതൃത്വം

വയനാട്ടിലെ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിൽ ADGP എം.ആർ. അജിത് കുമാർ സർക്കാരിനെതിരെ പ്രവർത്തിച്ചെന്ന് CPI വയനാട് ജില്ലാ നേതൃത്വം. മുണ്ടക്കൈ ദുരന്ത പ്രദേശത്ത് ഭക്ഷണവിതരണം തടസപ്പെടുത്തിയത് ADGP എം.ആർ. അജിത് കുമാറാണെന്ന് CPI വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു പറഞ്ഞു. നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സർക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനാണ് അജിത് കുമാർ ശ്രമിച്ചതെന്ന് ഇ.ജെ. ബാബു ആരോപിച്ചു. റവന്യൂ മന്ത്രി മാറി നിന്ന രണ്ടു ദിവസമാണ് ഈ സംഭവം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.