Short Vartha - Malayalam News

ADGP എം.ആർ. അജിത് കുമാറിനെതിരായ ആരോപണം: മുഖ്യമന്ത്രി DGP യോട് റിപ്പോർട്ട് തേടി

ADGP എം.ആര്‍. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ DGP യോട് റിപ്പോർട്ട് തേടിയതിന് പിന്നാലെ IPS ഉദ്യോഗസ്ഥർ യോഗം ചേർന്നു. മുഖ്യമന്ത്രിക്ക് സമർപ്പിക്കേണ്ട റിപ്പോർട്ടിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു എന്നാണ് സൂചന. അതേസമയം ADGP അജിത് കുമാറിനെതിരെ ​ഗൗരവകരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നും അദ്ദേഹത്തെ മാറ്റി നിർത്തി വിഷയത്തിൽ CBI അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ നവാസ് DGP ക്ക് പരാതി സമർപ്പിച്ചു. ADGP എം.ആർ. അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും മന്ത്രിമാരുടേയും രാഷ്ട്രീയക്കാരുടേയും ഫോണ്‍കോള്‍ ചോര്‍ത്തുന്നുണ്ടെന്നും പി.വി. അന്‍വര്‍ MLA ആരോപണമുന്നയിച്ചിരുന്നു.