Short Vartha - Malayalam News

SP സുജിത് ദാസ് സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്

SP സുജിത് ദാസിനെതിരെ നടപടിക്ക് ശുപാർശയുമായി വകുപ്പുതല റിപ്പോർട്ട്. സർവീസ് ചട്ടം ലംഘിച്ചെന്നാണ് റിപ്പോർട്ട്. പി.വി. അന്‍വര്‍ MLA യെ വിളിച്ച് പരാതി പിന്‍വലിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചത് ഗുരുതരമായ തെറ്റാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് DIG അജീതാ ബീഗം DGP നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോർട്ട്‌ ‍DGP ഇന്ന് സർക്കാരിന് കൈമാറും. പോലീസ് സേനയ്ക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.