Short Vartha - Malayalam News

തൃശൂര്‍ പൂരം കലക്കിയതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: വി.ഡി. സതീശന്‍

പോലീസ് തൃശൂര്‍ പൂരം കലക്കിയത് BJPക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള പ്ലാനിന്റെ ഭാഗമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൃശൂരില്‍ സഹായിക്കാം. അതിന് പകരം ഞങ്ങളെ ഉപദ്രവിക്കരുത് എന്നായിരുന്നു BJPയോടുളള CPIMന്റെ ഡിമാന്‍ഡ്. പൂരം കലക്കിയത് നിസാര കാര്യമല്ലെന്നും ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സതീശന്‍ പറഞ്ഞു. RSS നേതാവ് റാം മാധവും ADGP എം.ആര്‍. അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.