Short Vartha - Malayalam News

തൃശൂര്‍ പൂരം അലങ്കോലമായതില്‍ പോലീസിന് വീഴ്ച സംഭവിച്ചു: വി. എസ്. സുനില്‍ കുമാര്‍

തൃശൂര്‍ പൂരം നടത്തിപ്പ് അലങ്കോലമാക്കാന്‍ ഗൂഢാലോചന നടന്നതായി മുന്‍ മന്ത്രിയും തൃശൂര്‍ ലോക്‌സഭാ മണ്ഡലം LDF സ്ഥാനാര്‍ത്ഥിയായിരുന്ന CPI നേതാവ് വി. എസ്. സുനില്‍ കുമാര്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അലങ്കോലമാക്കിയതെന്നും പകല്‍ ഒരു പ്രശ്‌നവുമില്ലായിരുന്നെന്നും രാത്രി പൂരമാണ് നിര്‍ത്തിയതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പോലീസിന് സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്നു തന്നെ അന്വേഷണം നടത്തിയിരുന്നു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് പറഞ്ഞതെങ്കിലും ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂരവുമായി ബന്ധപ്പെട്ട് പി. വി. അന്‍വര്‍ MLA നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.