Short Vartha - Malayalam News

വി.ഡി. സതീശനെതിരായ അപകീർത്തി കേസ് കോടതി തള്ളി

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ CPI നേതാവും മുന്‍ MLA യുമായ പി. രാജു നല്‍കിയ അപകീര്‍ത്തി കേസിൽ വി.ഡി. സതീശൻ കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി. എറണാകുളം സ്‌പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 2012ല്‍ പറവൂരില്‍ വി.ഡി. സതീശന്‍ നടത്തിയ വാർത്താസമ്മേളനത്തിൽ തനിക്കെതിര അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ചാണ് പി. രാജു അപകീർത്തി കേസ് നൽകിയത്. വിചാരണ വേളയിൽ കേസുമായി ബന്ധപ്പെട്ട് ആറ് സാക്ഷികളെ വിസ്തരിച്ചു. ഇതിന് ശേഷമാണ് ശേഷമാണ് വി.ഡി. സതീശൻ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്.