Short Vartha - Malayalam News

വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കണം: വി.ഡി. സതീശന്‍

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷം കേന്ദ്രം വയനാടിന് പ്രത്യേക സാമ്പത്തിക പാക്കേജ് നല്‍കുമെന്ന കാര്യത്തില്‍ പ്രതീക്ഷയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദുരന്തബാധിതര്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലാത്തതാണ് പ്രശ്‌നമായത്. അതിനാല്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ സംവിധാനമുണ്ടാക്കണം. ഭാവിയില്‍ ദുരന്തങ്ങളില്‍ ഇത്രയും ജീവന്‍ നഷ്ടപ്പെടില്ലെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.