Short Vartha - Malayalam News

ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറി കണ്ടെത്തി

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്തി. ലോറി ഉടമ മനാഫ് ഇക്കാര്യം സ്ഥിരീകരിച്ചു. ലോറിയുടെ ക്യാബിനില്‍ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇത് അര്‍ജുന്റേതാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.