Short Vartha - Malayalam News

അര്‍ജുന്റെ ലോറിയില്‍ നിന്ന് ഫോണുകളും ബാഗും കണ്ടെത്തി

ഷിരൂരില്‍ ഗംഗാവലിപുഴയില്‍ നിന്ന് കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലെത്തിച്ച് പരിശോധിച്ചു. ലോറിയുടെ ക്യാബിനില്‍ നിന്ന് അര്‍ജുന്റെ മൊബൈല്‍ ഫോണുകള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഭക്ഷ്യ വസ്തുക്കള്‍, ബാഗ്, വാച്ച്, കളിപ്പാട്ടം എന്നിവയൊക്കെ കണ്ടെടുത്തു. കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളും ലോറിയുടെ മെക്കാനിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കണ്ടെടുത്തിട്ടുണ്ട്. അതേസമയം DNA പരിശോധനയ്ക്ക് ശേഷം അര്‍ജുന്റെ മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുക്കും.