Short Vartha - Malayalam News

ഷിരൂർ ദൗത്യം: ഇന്നത്തെ തിരച്ചിൽ പൂർത്തിയായി

മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഡ്രഡ്ജർ എത്തിച്ചുള്ള തിരച്ചിലിലെ നാലാം ദിനവും നിരാശ. കൂടുതൽ ലോഹ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്ന് പുഴയില്‍ പതിച്ച ടാങ്കര്‍ ലോറിയുടെ മഡ് ഗാര്‍ഡ് മാത്രമാണ് ഇന്ന് കണ്ടെത്തിയത്. അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും ഇന്നത്തെ തിരച്ചിലില്‍ കണ്ടെത്താനായില്ല. ഡ്രഡ്ജിംഗ് നാളെയും തുടരുമെന്ന് കാർവാർ MLA സതീഷ് സെയിൽ പറഞ്ഞു.