Short Vartha - Malayalam News

അര്‍ജുന്റെ DNA പരിശോധന നടത്തണമെന്ന് കുടുംബം

ലോറിയില്‍ കണ്ടെത്തിയ മൃതദേഹ ഭാഗം അര്‍ജുന്റേതാണെന്ന് സ്ഥിരീകരിക്കാന്‍ DNA പരിശോധന നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അര്‍ജുന്റെ വീട്ടില്‍ എത്തിയ തോട്ടത്തില്‍ രവീന്ദ്രനോടാണ് കുടുംബം ഇക്കാര്യം ആവശ്യപ്പെട്ടത്. കര്‍ണാടകയിലെ കളക്ടറുമായി സംസാരിക്കുമെന്നും സര്‍ക്കാര്‍ വേണ്ട എല്ലാ സഹായവും ഉറപ്പ് നല്‍കുന്നുവെന്നും MLA പറഞ്ഞു. മൃതദേഹഭാഗം കോഴിക്കോട് എത്തിക്കാന്‍ ഉള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുടുംബം അറിയിച്ചു.