Short Vartha - Malayalam News

ഷിരൂര്‍ ദൗത്യം; അര്‍ജുനായി ഇന്നും തെരച്ചില്‍ തുടരും

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ ഇന്നും തുടരും. അതേസമയം ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ശക്തമായ മഴ പെയ്താല്‍ ഡ്രഡ്ജിംഗ് താല്‍ക്കാലികമായി നിര്‍ത്തേണ്ടിവരും. ഇന്നലെയും റെഡ് അലര്‍ട്ടായിരുന്നെങ്കിലും രാവിലെ മാത്രമായിരുന്നു മഴ പെയ്തത്. ഞായറാഴ്ച വരെയാണ് ഡ്രഡ്ജിംഗ് കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്.