Short Vartha - Malayalam News

ഭൂമി കുംഭകോണക്കേസ്; സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസില്‍ കര്‍ണാടകയിലെ പ്രത്യേക കോടതിയാണ് സിദ്ധരാമയ്യക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ മൂന്ന് മാസത്തിനകം FIR രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.