Short Vartha - Malayalam News

ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറിയുടെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി

കര്‍ണാടകയിലെ ഷിരൂര്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനുള്‍പ്പെടെയുളളവര്‍ക്കായുളള തെരച്ചിലില്‍ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി. ഇത് അര്‍ജുന്‍ ഓടിച്ച വണ്ടിയുടെ ക്രാഷ് ഗാര്‍ഡാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു. നേരത്തെ പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. ഇതില്‍ കയര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് പ്രതികരിച്ചിരുന്നു.