Short Vartha - Malayalam News

അര്‍ജുന്റെ DNA പരിശോധന ഇന്ന്; മൃതദേഹം നാളെ വീട്ടുകാര്‍ക്കു വിട്ടുനല്‍കും

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം DNA സാംപിള്‍ എടുത്തശേഷം നാളെ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കും. പോസ്റ്റുമോര്‍ട്ടം നടപടികളും ഇന്ന് പൂര്‍ത്തിയാക്കും. നിലവില്‍ കര്‍വാര്‍ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. DNA ഫലം രണ്ടു ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. മണ്ണിടിച്ചിലില്‍ കാണാതായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായുളള തെരച്ചില്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.