Short Vartha - Malayalam News

ഷിരൂരിൽ തെരച്ചിൽ തുടരും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്തുന്നതിനായി ഗംഗാവലി പുഴയിലെ തെരച്ചിൽ തുടരുമെന്ന് കാർവാർ MLA സതീഷ് സെയിൽ. ഷിരൂരിൽ നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുക. സാഹചര്യം അനുകൂലമല്ലെങ്കിൽ തൽക്കാലം ഒരു ദിവസം മാത്രമേ തെരച്ചിൽ നിർത്തുകയുളളൂ. കാലാവസ്ഥ അനുകൂലമാണെങ്കിൽ 10 ദിവസം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അർജുന്റെ ട്രക്കിലെ മാറ്റ് കണ്ടെത്തിയെന്നും MLA പറഞ്ഞു.