Short Vartha - Malayalam News

ഷിരൂര്‍ ദൗത്യം; അര്‍ജുന്റെ ലോറിയില്‍ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു

കര്‍ണാടകയിലെ ഷിരൂരില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറിയുടെ ക്യാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. എസ്ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം ഔദ്യോഗികമായി ആരുടേതാണെന്നു സ്ഥിരീകരിക്കും.