Short Vartha - Malayalam News

ഭൂമി കുംഭകോണക്കേസ്; പ്രോസിക്യൂഷൻ അനുമതിക്കെതിരായ സിദ്ധരാമയ്യയുടെ ഹർജി കോടതി തള്ളി

മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് തിരിച്ചടി. കേസിൽ തന്നെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്‌ത്‌ സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അസാധാരണ സാഹചര്യങ്ങളിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനാമെടുക്കാമെന്നും അത്തരമൊരു സാഹചര്യമാണിതെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം ഹർജി തള്ളിയതിന് പിന്നാലെ BJP യെ വിമർശിച്ച് സിദ്ധരാമയ്യ രംഗത്തെത്തി. BJP തനിക്കെതിരെ ഉന്നയിക്കുന്നത് വ്യാജ ആരോപണമാണെന്നും സാമൂഹ്യനീതിക്കായി പോരാടുന്നതിനാലാണ് BJP പ്രതികാര നടപടികൾ സ്വീകരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഒരന്വേഷണത്തേയും ഭയപ്പെടുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.