Short Vartha - Malayalam News

അനധികൃത സ്വത്ത് സമ്പാദന കേസ്: ഡി.കെ. ശിവകുമാറിനെതിരെ അന്വേഷണം തുടരണമെന്ന CBI ഹർജി ഹൈക്കോടതി തള്ളി

കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം തുടരാൻ അനുമതി തേടി CBI സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ഹർജി കോടതിയുടെ അധികാരപരിധിയിൽ വരില്ലെന്നും CBI ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. സമാന ആവശ്യവുമായി BJP നേതാവ് ബസനഗൗഡ യത്നാൽ സമർപ്പിച്ച ഹർജിയും ഹൈക്കോടതി തള്ളി. 2023 നവംബറിലാണ് ഡി.കെ. ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കാൻ CBI ക്ക് അനുമതി നൽകിയിരുന്ന ഉത്തരവ് കർണാടകയിലെ കോൺഗ്രസ് സർക്കാർ പിൻവലിച്ചത്.