Short Vartha - Malayalam News

ഷുക്കൂര്‍ വധക്കേസ്: പി. ജയരാജന്റെയും ടി. വി രാജേഷിന്റെയും ഹര്‍ജി തള്ളി

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ CPM നേതാവ് പി. ജയരാജനും മുന്‍ MLA ടി. വി. രാജേഷും തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് കോടതി തള്ളിയത്. ഇതോടെ ഇരു നേതാക്കളും കേസില്‍ വിചാരണ നേരിടണം. കൊച്ചിയിലെ പ്രത്യേക CBI കോടതിയുടേതാണ് നടപടി. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് CBI ചുമത്തിയിരുന്നത്.