Short Vartha - Malayalam News

ആർജി കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിനെതിരെ FIR രജിസ്റ്റർ ചെയ്തു

കൊൽക്കത്തയിൽ ബാലാത്സംഗത്തിനിരയായി യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ സിബിഐ FIR രജിസ്റ്റർ ചെയ്തു. അഴിമതിക്കേസിലാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്. സന്ദീപ് ഘോഷിന്റെ കാലത്ത് ആശുപത്രിയിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ച SIT സിബിഐക്ക് അന്വേഷണം കൈമാറിയിരുന്നു. SIT നൽകിയ രേഖകൾ പരിശോധിച്ച ശേഷമാണ് സിബിഐ FIR രജിസ്റ്റർ ചെയ്തത്. നിലവിൽ ഡോക്ടറുടെ നുണപരിശോധന നടക്കുകയാണ്.