Short Vartha - Malayalam News

ജെസ്‌ന തിരോധാന കേസ്: മുൻ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്ക് വിധേയയാക്കും

ജെസ്ന തിരോധാന കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ CBI സംഘം ഇവരെ നുണ പരിശോധനയ്ക്ക് വിധേയയാക്കും. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണ പരിശോധനയ്ക്ക് വിധേയനാക്കും. CBI കഴിഞ്ഞ ദിവസം ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ജെസ്നയെ കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് കണ്ടെന്നായിരുന്നു മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. ജെസ്നയോടൊപ്പം ഒരു യുവാവും ഉണ്ടായിരുന്നുവെന്നും പിന്നീട് പത്രത്തിൽ ഫോട്ടോ കണ്ടതോടെയാണ് ജെസ്‌നയാണെന്ന് മനസ്സിലായതെന്നാണ് ജീവനക്കാരി പറഞ്ഞത്. ഇക്കാര്യം മുമ്പ് പറയാതിരുന്നത് ലോഡ്ജ് ഉടമയുടെ ഭീഷണിയെ തുടർന്ന് ആണെന്നാണ് ജീവനക്കാരിയുടെ ആരോപണം. എന്നാൽ തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ലോഡ്ജ് ഉടമ പ്രതികരിച്ചു.