Short Vartha - Malayalam News

ജെസ്‌ന തിരോധാനക്കേസില്‍ ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ തള്ളി ലോഡ്ജുടമ

ആറു വർഷം മുമ്പ് കാണാതായ ജെസ്‌നയെ കാണാതാകുന്നതിന് രണ്ടു ദിവസം മുമ്പ് മുണ്ടക്കയത്തെ ലോഡ്ജിൽ വെച്ച് കണ്ടുവെന്ന ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ ലോഡ്ജ് ഉടമ തള്ളി. ലോഡ്ജുടമ തന്നെ അടിച്ചിറക്കി വിടുകയും മോശം കാര്യങ്ങളൊക്കെ പ്രചരിപ്പിക്കുകയുമാണ്. അതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറയാന്‍ തയ്യാറാവുന്നതെന്നുമാണ് ജീവനക്കാരി പറഞ്ഞത്. ജെസ്‌നയോ ജെസ്നയുമായി സാദൃശ്യമുള്ള ആരെങ്കിലുമോ ലോഡ്ജില്‍ വന്നിട്ടില്ലെന്ന് ലോഡ്ജുടമ പ്രതികരിച്ചു. തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടാണ് ജീവനക്കാരി ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്നും ലോഡ്ജ് ഉടമ പറഞ്ഞു.