Short Vartha - Malayalam News

ജെസ്‌ന തിരോധാനക്കേസ്: തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിക്കും

ജെസ്‌ന തിരോധാനക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് സമർപ്പിച്ച ഹർജി തിരുവനന്തപുരം CJM കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജെസ്‌നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങൾ അന്വേഷിക്കാമെന്നും ഇതുസംബന്ധിച്ച തെളിവുകളും രേഖകളും നൽകണമെന്നും തെളിവുകളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ തുടരന്വേഷണത്തിന് തയാറാണെന്നും കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ CBI കോടതിയെ അറിയിച്ചിരുന്നു. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജെസ്‌നയുടെ പിതാവ് ഇന്ന് തെളിവുകൾ സീൽ ചെയ്ത കവറിൽ സമർപ്പിക്കും. കോടതി ഇത് CBI ക്ക് കൈമാറും.