Short Vartha - Malayalam News

ജെസ്‌ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് തയ്യാറെന്ന് CBI

ജെസ്നയുടെ അച്ഛന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നും അതിനുള്ള തെളിവുകള്‍ ജെസ്നയുടെ അച്ഛന്‍ മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും CBI ആവശ്യപ്പെട്ടു. തുടര്‍ന്ന് ആരോപണങ്ങളില്‍ തെളിവുകള്‍ നല്‍കാന്‍ ജെസ്നയുടെ പിതാവിനോട് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. CBI അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്ത് ജെസ്നയുടെ പിതാവ് നല്‍കിയ ഹര്‍ജിയാണ് തിരുവനന്തപുരം CJM കോടതി ഇന്ന് പരിഗണിച്ചത്.