Short Vartha - Malayalam News

മാമി തിരോധാനക്കേസ്; CBIക്ക് കൈമാറിയേക്കും

കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി ആട്ടൂര്‍ മുഹമ്മദിന്റെ (മാമി) തിരോധാനക്കേസ് CBIക്ക് കൈമാറിയേക്കും. കേസ് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കാണാതായ മാമിയെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് പി.വി അന്‍വര്‍ MLA മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്ന പ്രസ്താവന നടത്തിയത്. തുടര്‍ന്നാണ് കേസ് CBIക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചത്.