Short Vartha - Malayalam News

ജാഗ്രത; പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി

പേരാമ്പ്ര പൈതോത്ത് പള്ളിത്താഴെ ഭാഗത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് നാട്ടുകാര്‍ കാട്ടാനയെ കണ്ടത്. പുലര്‍ച്ചെ പ്രഭാത സവാരിക്കായി ഇറങ്ങിയവരും ആനയെ കണ്ടതായാണ് പറയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പോലീസും സ്ഥലത്തെത്തി. വനംവകുപ്പ് അധികൃതരും പോലീസുകാരും നാട്ടുകാരും ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.