Short Vartha - Malayalam News

കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു

കോഴിക്കോട് കൊമ്മേരിയില്‍ അഞ്ചു പേര്‍ക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു. പത്തുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. മഞ്ഞപ്പിത്തം പടര്‍ന്ന സാഹചര്യത്തില്‍ കൊമ്മേരിയില്‍ രോഗ പരിശോധനയ്ക്കായി മെഡിക്കല്‍ ക്യാമ്പ് ഉള്‍പ്പെടെ നടത്തിയിരുന്നു. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനം തുടരുന്നതായും അധികൃതര്‍ അറിയിച്ചു.